Story
തലമുറകളായി കൈമാറിവരുന്ന വിശ്വാസങ്ങളും കഥകളും ഈ പുണ്യസങ്കേതത്തെ സവിശേഷമാക്കുന്നു. പന്ത്രണ്ട് രാശികളുടെയും നാഥനും ദിവ്യപുരുഷനുമായ നാരായണത്ത് ഭ്രാന്തനാൽ പ്രതിഷ്ഠിക്കപ്പെട്ടതാണ് ഇവിടുത്തെ വിഗ്രഹമെന്നും, അദ്ദേഹത്തിന്റെ ദിവ്യകരങ്ങളാൽ സ്ഥാപിതമായ ഈ കൃഷ്ണ ശിലയ്ക്ക് പ്രത്യേക ചൈതന്യമുണ്ട് . ഹിരണ്യകശിപുവിനെ നിഗ്രഹിച്ച ശേഷമുള്ള ഭഗവാന്റെ ഉഗ്രരൂപത്തിലുള്ള ധ്യാന സങ്കല്പമാണ് ഇവിടെയുള്ളത് . ഭക്തിയോടെ എത്തുന്നവർക്ക് ഈ ഉഗ്രത ശാന്തിയായി അനുഭവപ്പെടുന്നു. ഭഗവാന്റെ രൗദ്രഭാവം കണ്ട് ഭയക്കാത്ത ഏക ഭക്തനായ പ്രഹ്ലാദന്റെ സ്മരണാർത്ഥമുള്ള 'പ്രഹ്ലാദൃ വൃന്ദാവനം ' കണ്ടുതൊഴുന്നത് ഭക്തർക്ക് പ്രത്യേക മാനസിക സുഖവും ആശ്വാസവും നൽകുന്നു. കൂടാതെ, ഭഗവാന്റെ ഉഗ്രത ശമിപ്പിക്കാനായി സമർപ്പിക്കുന്ന പാനകം നിവേദ്യം ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രത്യേകതയാണ്.












