top of page
< Back

Panniyankara Bhagavathi Kshethra

Kannadi

Hindu Temples

പന്നിയങ്കര ഭഗവതി ക്ഷേത്രം

Main Deity :

Godess Bhagavathi

Other Deities
Opening Hours

Morning : 

Evening : 

Panniyankara Bhagavathy Temple, nestled in the serene village of Chelakkad, Palakkad district, Kerala, is a revered Hindu shrine steeped in ancient tradition. Dedicated to the powerful goddess Mahishasuramardini, the temple's origins trace back to the Kollengode royal family. Despite years of neglect, the temple has witnessed a revival, thanks to the unwavering faith of devotees. The temple's unique features include the stunning deity, believed to be self-manifested, and the ongoing restoration efforts to preserve its historical significance. As a spiritual haven, Panniyankara Bhagavathy Temple offers devotees a place to seek blessings, solace, and a connection with the divine.

Temple Location

Sri Panniyamkara Bhagavathi Temple, Chelakkad, Kannadi-1, Palakkad, Kannadi-I, Kerala, India

Contact Person:

Designation:

Mr. Sajin

Secretary

Contact 

+91 9447308347

Share on Social  Media

Address

Kannadi

Palakkad

Kerala

India

678701

Kadakurishi ,Chelakkad

Contact Details

+91 9249322056

9961198149

Follow Social Media

Filter by Tags

Payments and Donations

Bank Details

Account name: Panniyankara Bhagavathi Kshethra Naveekarana Samithi.


Account number: 41344933032

IFSC : SBIN0070518

Bank: State Bank of India.

Branch: Kannadi 

no-upi@upi

UPI Details

no-upi@upi

Important Notice

The payment details displayed on this page belong to the temple or organization's official bank account. Please verify the bank name and account details before making any payment.
 

Important Notice: TempleAddress.com does not hold any liabilities or involvement in the financial transactions made. All payments and refunds are managed solely by the respective temple or organization

കൊല്ലങ്കോട് രാജവംശത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ക്ഷേത്രങ്ങളിൽ ഒന്നായിരുന്നു പന്നിയങ്കര ഭഗവതി ക്ഷേത്രം . പാലക്കാട് ജില്ലയിലെ കണ്ണാടി പഞ്ചായത്തിലുള്ള കടക്കുറിശ്ശി ചേലക്കാട് ആണ് പന്നിങ്കര ഭഗവതി ക്ഷേത്രം ഉള്ളത് . കണ്ണാടി ( ഒന്ന് ) വില്ലജ് പരിധിയിലാണ് പന്നിങ്കര ക്ഷേത്ര ഭുമിയുള്ളത് . കണ്ണന്നൂർ - തേങ്കുറിശ്ശി റോഡിന്റെ വടക്കു ഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത് . ധാരാളം ഭൂമി ക്ഷേത്രത്തിനുണ്ടായിരുന്നു . ക്ഷേത്രത്തിന്റെ ഉത്പത്തിയെ കുറിച് അറിയാവുന്ന ആരും തന്നെ ഇന്ന് ജീവിച്ചിരിപ്പില്ല . വിഗ്രഹത്തിന് മുൻ വശത്തു പീഠത്തിൽ തകർന്ന നിലയിൽ ശിവലിംഗാകൃതിയിൽ ഒരു ശിലയുണ്ട് അത് ദേവിയുടെ സ്വയംഭൂ വിഗ്രഹമാണെന്ന് വിശ്വസിക്കപ്പെടുന്നു . ഇത്തരത്തിലുള്ള പല ക്ഷേത്രങ്ങളുടെയും പിന്നിലുള്ള ഐതിഹ്യം ഉപാസകനു മുന്നിൽ ഉപാസന മൂർത്തി പ്രത്യക്ഷപെടുന്നു വെന്നും അവിടെ ക്ഷേത്രം നിർമിച്ചു എന്നുമാണ് . ഈ ഐതീഹ്യങ്ങളെ ആധാരമാക്കി ഇവിടെ ഒരു ഉപാസകന് മുന്നിൽ ദേവി പ്രത്യക്ഷയായി എന്നും തുടർന്ന് ഒരു പ്രബല ബ്രാഹ്മണ കുടുംബത്തിന്റെ സഹായത്തോടെ ക്ഷേത്ര നിർമിതി നടന്നതായും കരുതേണ്ടിരിക്കുന്നു. അതിനുശേഷം പൂർവ്വകാലത് ഈ ബ്രാഹ്മണാലയത്തിന്റെ ഉടമസ്ഥതയിൽ ഈ ക്ഷേത്രം വരികയുണ്ടായി . മേൽ പറഞ്ഞ നിഗമനത്തെ ശെരിവെയ്ക്കുന്നതാണ് 2018 ഒക്‌ടോബർ 10 തൃശ്ശൂർ ഒളരിക്കര അയക്കാട്ട് മന വാസുദേവൻ നമ്പൂതിരി താംബൂല പ്രശ്നചാർത്ത നോക്കി പറഞ്ഞത് . അതിൽ പിന്നെ മേൽ പറഞ്ഞ ബ്രാഹ്മണ കുടുംബം അന്യം നിലച്ചു . തുടർന്ന് കൊല്ലങ്കോട് രാജാവിന്റെ അധീനതയിൽ വരികയും ക്ഷേത്രം പരിപാലനം മൂപ്പിൽ സ്ഥാനമുള്ള നാടുവാഴിക്ക് സമാനമായ നായർ കുടുംബത്തിന് വന്നു ചേരുകയുണ്ടായി .

ദേവിയുടെ മുന്ന് ഭാവം ഒരേ സമയം പ്രകടമാവുന്ന ആ വിഗ്രഹം കണ്ടാൽ നമിക്കാത്ത ശിരസ്സുകൾ ഉണ്ടാവില്ല മഹിഷാസുരന്റെ നിറുകയിൽ ചവിട്ടി സുസ്മേരവദനയായ ദേവിയുടെ വിഗ്രഹത്തിന്റെ സൗന്ദര്യം അനിതരസാധാരണമാണ് . മനോഹരമായ ഒരു ശ്രീകോവിലിനുള്ളിൽ സർവ്വാഭരണ വിഭൂഷിതയായി പൂജിച്ചു വന്നിരുന്നുവെങ്കിൽ ദേവി ചൈതന്യം ഗ്രാമത്തെയാകെ ഐശ്വര്യ സമ്പുഷ്ടമാക്കിയേനെ . ടിപ്പു പടയോട്ട കാലത് ഈ ക്ഷേത്രം തകർക്കപ്പെട്ടു എന്നാണ് വിശ്വാസം . പന്നിയങ്കര ഭഗവതി ക്ഷേത്രത്തിന്റെ തകർന്ന ശ്രീകോവിൽ 1756 ലും 57 ലുമായി രാജ്യ വിസ്‌തൃതി വർധിപ്പിക്കാൻ സാമൂതിരി പാലക്കാട്ടേക്ക് പട നായ്ക്കുകയുണ്ടായി . ശക്തമായ സൈന്യവ്യൂഹമുള്ള സാമൂതിരിയോട് ഏറ്റുമുട്ടാൻ തക്ക കരുത് പാലക്കാട് രാജാവായ ഇട്ടിക്കൊമ്പി അച്ഛന് ഉണ്ടായിരുന്നില്ല . അതിനാൽ പാലക്കാടിന്റെ പകുതി അനായാസം കയ്യടക്കാൻ സാമൂതിരിക്ക് കഴിഞ്ഞു .പന്നിയങ്കര ഭഗവതി ക്ഷേത്രം നൂറ്റാണ്ടുകളോളം കാടുകയറി കിടക്കുകയായിരുന്നു . 1949 മുതൽ ചിലർ വന്ന വിളക്ക്‌ വെക്കാൻ തുടങ്ങി . ക്ഷേത്രത്തിന് രണ്ടായിരത്തോളം വർഷത്തെ പഴക്കമുണ്ട് ക്ഷേത്ര പുരുദ്ധാരണത്തിന് കമ്മിറ്റി രൂപവത്കരിച്ചിട്ടില്ല . വൈകാതെ കമ്മിറ്റി രൂപീകരിച്ച പുനരുദ്ധാരണ പ്രവർത്തനം നടത്താനാണ് ഉദ്ദേശിക്കുന്നത് .

ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനത്തോടെ തന്ത്രിയെ നിശ്ചയിക്കും . വിളിച്ചാൽ വിളിപ്പുറത് അണയുന്ന 'അമ്മ എന്നാണ് പന്നിങ്കര ഭഗവതി സങ്കൽപം . തകർന്നു തരിപ്പണമായി കിടക്കുകയാണെങ്കിലും ചൈതന്യം നഷ്ടപ്പെട്ടിട്ടില്ല . കലാസാഹിത്യത്തി രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ഏറ്റവും അനുകൂലമായ ഫലങ്ങൾ ഇവിടെ പ്രാർത്ഥിച്ചാൽ ലഭിക്കും . രോഗനിവാരണം , മംഗല്യ ഭാഗ്യം , സന്താനലബ്‌ധി , തുടങ്ങിയവക്ക് പന്നിയങ്കര ഭഗവതി ശ്രെഷ്ഠമാണ് . ഇതിനെല്ലാം അത്യം വേണ്ടത് ക്ഷേത്രം പുനരുദ്ധാരണമാണ്. പ്രദേശത്തെ ഭക്തജനങ്ങളും

ഊരകുടുംബവും ഇതിനുവേണ്ടി തല്പരർ ആണെങ്കിലും ചുറ്റുമതിലൂടെ കുടി ഈ ക്ഷേത്രം 100 % പുനരുദ്ധാരണം ചെയ്യാനുള്ള സാമ്പത്തിക ബാധ്യത താങ്ങാൻ ഗ്രാമത്തിലുള്ളവർക് കഴിയില്ല .

 

Youtube Link : https://youtu.be/TBty9Bg6rdQ?si=E39mfT4QSXF6IHV2 

bottom of page